കർണാടകയിൽ രാഷ്ട്രീയ അനിശ്ചിത്വം ജെഡിഎസ്സിനെ കൂട്ടുപിടിച്ചു ഭരണം പിടിക്കാൻ കോൺഗ്രസ്സ്; വിട്ടുകൊടുക്കാതെ ബിജെപി!

ബംഗളുരു:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തു വന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്. കോൺഗ്രസ്സിന് മൂന്നക്കം തികയ്ക്കാനായില്ല.ജെഡിഎസ്സാണ് നിർണായക ശക്തി. ജെഡിഎസ്സ് അധ്യക്ഷൻ എച്ച് ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദമാണ് കോൺഗ്രസ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

സർക്കാറുണ്ടാകാനുള്ള ഭൂരിപക്ഷമുണ്ടെന്നു കാണിച്ചു ജെഡിഎസും കോൺഗ്രസ്സും ഗവർണറെ കാണാൻ ശ്രമിച്ചെങ്കിലും അന്തിമ ഫലപ്രഖ്യാപനം വരാതെ ആരെയും കാണില്ലെന്നാണ് ഗവർണർ വാജുഭായ് വാലയുടെ നിലപാട്.

കർണാടകയിലെ 224 സീറ്റിൽ 222 സീറ്റിലെ ഫലപ്രഖ്യാപനം വന്നപ്പോൾ ബിജെപി 104,കോൺഗ്രസ്സ് 78,ജെഡിഎസ്സ് 37 ,മറ്റുള്ളവർ 3 സീറ്റുകളും നേടിയിട്ടുണ്ട്.

Be the first to comment on "കർണാടകയിൽ രാഷ്ട്രീയ അനിശ്ചിത്വം ജെഡിഎസ്സിനെ കൂട്ടുപിടിച്ചു ഭരണം പിടിക്കാൻ കോൺഗ്രസ്സ്; വിട്ടുകൊടുക്കാതെ ബിജെപി!"

Leave a comment

Your email address will not be published.


*