സോളാർ കേസ്;സരിതയുടെ കത്ത് റിപ്പോർട്ടിൽ നിന്നും ഹൈക്കോടതി നീക്കി!

സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നിന്നും സരിത നായരുടെ കത്ത് ഹൈക്കോടതി നീക്കി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചു സരിത നായർ എഴുതിയ കത്താണ് ഉമ്മൻചാണ്ടിയുടെ ഹർജിയിൽ കമ്മീഷൻ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയത്.

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായിരുന്നു സരിതയുടെ വിവാദമായ കത്ത്. കത്ത് ഒഴിവാക്കിയെങ്കിലും കേസിൽ അന്വേഷണം നടത്തുന്നതിൽ തടസ്സമില്ലെന്നു കോടതി അറിയിച്ചു.കത്തില്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ കമ്മിഷന്റെ പരിധിയില്‍ വരുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം റിപ്പോർട്ടിൽ നിന്നും തന്റെ പേര് ഒഴിവാക്കണമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഹർജി കോടതി തള്ളി. എന്നാൽ കത്ത് നീക്കിയതോടെ സോളാർ കമ്മീഷൻ റിപ്പോർട്ട് തന്നെ അസാധുവായതായി ഉമ്മൻ‌ചാണ്ടി പറഞ്ഞു.

Be the first to comment on "സോളാർ കേസ്;സരിതയുടെ കത്ത് റിപ്പോർട്ടിൽ നിന്നും ഹൈക്കോടതി നീക്കി!"

Leave a comment

Your email address will not be published.


*