അമേരിക്കയ്‌ക്കെതിരെ ഉത്തരകൊറിയ!

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ദിവസങ്ങൾ ശേഷിക്കെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്ക്പോര് രൂക്ഷം.

ഉത്തരകൊറിയ ആണവനിരായുധീകരണത്തില്‍ ലിബിയന്‍ മാതൃക പിന്തുടരണമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പ്രസ്താവനയാണ് പുതിയ വാക്ക്പോരിനു കാരണം.

ആണവായുധം ഉപേക്ഷികാണമെന്നു യുഎസ് ഏകപക്ഷീയമായി വാശിപിടിച്ചാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉച്ചകോടി ഉപേക്ഷിക്കുമെന്നു ഉത്തരകൊറിയ മുന്നറിയിപ്പ് നൽകി. ജൂണ്‍ 12നാണ് ലോകം ഉറ്റുനോക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ച.

Be the first to comment on "അമേരിക്കയ്‌ക്കെതിരെ ഉത്തരകൊറിയ!"

Leave a comment

Your email address will not be published.


*