കർണാടകയിൽ ബിജെപി!

ബംഗളുരു:കർണാടകയിൽ ബിജെപിയെ ഗവർണർ വാജുഭായ് വാല സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസത്തെ സമയം അനുവദിച്ചു.നാളെ രാവിലെ 9 മണിക്ക് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ്സ് ആഞ്ഞടിച്ചു. ബിജെപിയുടെ കൈയിലെ പാവയായാണ് ഗവർണർ പ്രവർത്തിച്ചതെന്നും,ഗവർണർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ്സ് അറിയിച്ചു.

ഗവര്ണര്ക്കെതിരായ ഹർജിയുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണാൻ കോൺഗ്രസ്സ് നേതാക്കൾ പുറപ്പെട്ടിട്ടുണ്ട്. അതേസമയം ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ മുഴുവന്‍ ബംഗളൂരുവിലെ ആഢംബര ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.

Be the first to comment on "കർണാടകയിൽ ബിജെപി!"

Leave a comment

Your email address will not be published.


*