കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നു!

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബിജെപിയും കോൺഗ്രസ്സും സർക്കാറുണ്ടാകാനായി ഒരേപോലെ രംഗത്തുണ്ട്. ഇരു പാർട്ടികളുടെയും നേതാക്കൾ തങ്ങൾക്കു ഭൂരിപക്ഷമുണ്ടെന്നു കാണിച്ചു ഗവർണറെ കണ്ടെങ്കിലും ഗവർണർ ഇതുവരെ ആരെയും സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിട്ടില്ല.

ഇരുഭാഗത്തു നിന്നും എംഎൽഎമാരെ താങ്കളുടെ ഭാഗത്തെത്തിക്കാനായി കിണഞ്ഞു പരിശ്രമിക്കുകയാണ് പാർട്ടികൾ. യെദ്യൂരപ്പ നാളെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ട്വീറ്റ് ചെയ്‌തെങ്കിലും ഉടൻ തന്നെ അത് പിൻവലിക്കുകയും ചെയ്തു. ബിജെപിയെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ്സ് നേതാക്കൾ പറയുന്നു.

Be the first to comment on "കർണാടകയിൽ രാഷ്ട്രീയ നാടകം തുടരുന്നു!"

Leave a comment

Your email address will not be published.


*