റംസാൻ വ്രതത്തോടനുബന്ധിച്ചു കാശ്മീരിൽ വെടിനിർത്തൽ!

റംസാനോടനുബന്ധിച്ചു ജമ്മുകശ്മീരിൽ സൈനിക നടപടികൾക്ക് താത്കാലിക വിരാമം.30 ദിവസത്തേയ്ക്ക് വെടിനിറുത്തൽ പ്രഖ്യാപിച്ചു. സുരക്ഷാ സേനയോട് സൈനിക ഓപ്പറേഷനുകള്‍ നിര്‍ത്തിവെയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.

എന്നാൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടായാൽ സൈനിക നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി റമദാനില്‍ സൈനികാക്രമണം നിര്‍ത്തിവയ്ക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Be the first to comment on "റംസാൻ വ്രതത്തോടനുബന്ധിച്ചു കാശ്മീരിൽ വെടിനിർത്തൽ!"

Leave a comment

Your email address will not be published.


*