ബംഗളുരു:കർണാടകയുടെ 22 മത് മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ വാജുഭായ് വാല ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ ഇന്നലെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിരുന്നു.ഇതിൽ പ്രതിഷേധിച്ചു കോൺഗ്രസ്സ് വിധാന്‍ സൗധയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.
സർക്കാരുണ്ടാക്കാൻ ഗവർണർ ബിജെപിയെ ക്ഷണിച്ചതിനു പിന്നാലെ കോൺഗ്രസ്സ് സുപ്രീംകോടതിയെ സമീപിച്ചു.ഇന്ന് പുലര്‍ച്ചെ 2.30 ന് തുടങ്ങിയ വാദത്തിനൊടുവിൽ സത്യപ്രതിജ്ഞ തടയാൻ സുപ്രീംകോടതി തയാറായില്ല. ഇതോടെ സത്യപ്രതിജ്ഞയ്ക്കുള്ള വഴി തെളിയുകയായിരുന്നു.
കേസിൽ പ്രതിചേർത്ത യെദ്യൂരപ്പയോട് ഗവർണർക്കു നൽകിയ പിന്തുണക്കത്തും ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.നാളെ രാവിലെ 10.30 ന് കേസ് വീണ്ടും പരിഗണിക്കും. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
222 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 113 അംഗങ്ങളുടെ പിന്തുണയാണ്. നിലവിൽ ബിജെപിക്ക് 104 എംഎൽഎമാരുടെയും ഒരു സ്വാതന്ത്രന്റെയും പിന്തുണയുണ്ട്.
Be the first to comment on "കർണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു!"