പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിന് ജയം!

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ നടന്ന പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ജയം. ബിജെപി രണ്ടാം സ്ഥാനത്തെത്തി. പഞ്ചായത്തു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വ്യാപ അക്രമമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർ അഴിച്ചുവിട്ടത്. ആകെയുള്ള 58,692 സീറ്റുകളില്‍ 20,076 എണ്ണത്തില്‍ (34%) തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഇത് ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എങ്ങനെയാണു ഇത്രയധികം സീറ്റുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടതെന്നു ആശ്ചര്യപ്പെട്ട കോടതി തെരഞ്ഞെടുപ്പു കമ്മിഷനോട് രേഖകൾ ഹാജരാക്കാൻ ആവശ്യപെട്ടിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരുടെ ആക്രമണത്തിൽ സിപിഎം ബിജെപി പ്രവർത്തകരടക്കം നിരവധിയാളുകൾക്കു ജീവഹാനി സംഭവിച്ചിരുന്നു.

Be the first to comment on "പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസിന് ജയം!"

Leave a comment

Your email address will not be published.


*