മുഖ്യമന്ത്രിയായതിനു പിന്നാലെ കാർഷിക കടങ്ങൾ എഴുതി തള്ളി യെദ്യൂരപ്പ !

ബംഗളുരു:മുഖ്യമന്തിയായി സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ കാര്ഷികകടങ്ങൾ എഴുതി തള്ളി.ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷികവായ്പകള്‍ എഴുതി തള്ളാന്‍ തീരുമാനിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് എംഎ‍ല്‍എമാരെ പാര്‍പ്പിച്ചിരുന്ന ഈഗിള്‍ ടെണ്‍ റിസോര്‍ട്ടിന് നല്‍കിവന്ന സുരക്ഷ പിന്‍വലിച്ചു.

പോലീസ് തലപ്പത്തും അഴിച്ചുപണി തടത്തിയിട്ടുണ്ട്.അഡ്വക്കേറ്റ് ജനറലിനെ മാറ്റി പ്രഫുല്ല ലിംഗയെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. കോൺഗ്രസ്സ്-ജെഡിഎസ്സ് എംഎൽഎമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങളും ഇരു പാർട്ടി നേതാക്കളും നടത്തുന്നുണ്ട്.

അതേസമയം ബിജെപി ജനത്തിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. കർണാടകയിൽ ഒറ്റക്കക്ഷിയായ ബിജെപിയെ ക്ഷണിച്ച ഗവർണറുടെ നടപടി പിന്തുടർന്ന് കോൺഗ്രസ്സ് മണിപ്പൂർ,മേഘാലയ,ഗോവ എന്നിവിടങ്ങളിൽ ഒറ്റക്കക്ഷിയായ തങ്ങളെ ക്ഷണിക്കണമെന്നു കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

Be the first to comment on "മുഖ്യമന്ത്രിയായതിനു പിന്നാലെ കാർഷിക കടങ്ങൾ എഴുതി തള്ളി യെദ്യൂരപ്പ !"

Leave a comment

Your email address will not be published.


*