കർണാടക;ബി.ജെ.പി എം.എല്‍.എയെ പ്രോ ടേം സ്പീക്കറായി നിയമിച്ചു!

ബംഗളുരു:രാഷ്ട്രീയ നാടകം നടക്കുന്ന കർണാടകയിൽ ബി.ജെ.പി എം.എല്‍.എയായ കെ.ജി ബൊപ്പയ്യയെ ഗവർണർ പ്രോ ടേം സ്പീക്കറായി നിയമിച്ചു.മുൻ സ്പീക്കർ കൂടിയാണ് വിരാജ്‌പേട്ട എംഎല്‍എ കെ.ജി.ബൊപ്പയ്യ (62).

2011ല്‍ ബിജെപിയുടെ പിന്തുണ പിന്‍വലിച്ച 11 എംഎല്‍എമാരെ അന്ന് സ്പീക്കറായിരുന്ന ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. ബൊപ്പയ്യയുടെ നടപടിയെ സുപ്രീംകോടതി വിമര്‍ശിക്കുകയും എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.

ഇന്നിറങ്ങിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ നാളെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് മുന്നോടിയായാണ് പ്രോ ടേം സ്പീക്കറെ നിയമിച്ചത്. സ്പീക്കർക്ക് മുൻപിലാണ് നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയേണ്ടത്.

അതേസമയം മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രോ ടേം സ്പീക്കറെ നിയമിച്ചതെന്ന് കോൺഗ്രസ്സ് ആരോപിച്ചു.നിയമനത്തിനെതിരെ കോൺഗ്രസ്സ് സുപ്രീംകോടതിയെ സമീപിച്ചു.

Be the first to comment on "കർണാടക;ബി.ജെ.പി എം.എല്‍.എയെ പ്രോ ടേം സ്പീക്കറായി നിയമിച്ചു!"

Leave a comment

Your email address will not be published.


*