കർണാടക തിരഞ്ഞെടുപ്പ്;നാളെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ്!

ന്യൂഡൽഹി:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്തു കോൺഗ്രസ്സും ജെഡിഎസും സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി.നാളെ വൈകീട്ട് നാലുമണിക്ക് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസ വോട്ടെടുപ്പ് നടത്താൻ കോടതി ഉത്തരവിട്ടു.അതുവരെ നിർണായക തീരുമാനങ്ങൾ എടുക്കരുതെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്നു ബിജെപിയും കോൺഗ്രസും ജെഡിഎസും കോടതിയെ അറിയിച്ചു. നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിൽ എതിർപ്പില്ലെന്ന് കോൺഗ്രസ്സും ജെഡിഎസും അറിയിച്ചപ്പോൾ തിങ്കളാഴ്ച വരെ സമയം വേണമെന്ന് ബിജെപിക്ക് വേണ്ടി ഹാജരായ മുകുൾ റോത്തഗി കോടതിയോട് ആവശ്യപ്പെട്ടു.

എന്നാൽ ഈ ആവശ്യം തള്ളിക്കൊണ്ടാണ് നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ കോടതി ഉത്തരവിട്ടത്. രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണമെന്ന ബിജെപിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശവും കോടതി തടഞ്ഞു.

നിയമസഭാംഗങ്ങളുടെ സ ത്യപ്രതി ജ്ഞയും താത്കാലിക സ്പീക്കറുടെ തിരഞ്ഞെടുപ്പും ശനിയാഴ്ച നാലിന് മുമ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു. ഗവർണറുടെ വിവേചനാധികാരത്തിലേക്കു പിന്നീട് കടക്കാമെന്നും കോടതി പറഞ്ഞു. ഇന്നലെ രാത്രി തന്നെ എംഎൽഎമാരെ കോൺഗ്രസ്സ് ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു.

വിധിയുടെ പശ്ചാത്തലത്തിൽ എംഎൽഎമാരെ കർണാടകയിലേക്ക് തിരച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്സ്. ജെഡിഎസ്സ് എംഎൽഎമാരെയും തിരിച്ചെത്തിക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. വിധിയുടെ പശ്ചാത്തലത്തിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് കർണാടകയിൽ നടക്കുന്നത്.

105 അംഗങ്ങളിടെ മാത്രം പിന്തുണയുള്ള ബിജെപി വിശ്വാസം തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. എതിർപാളയത്തിൽ നിന്നും 7 അംഗങ്ങളെങ്കിലും വിപ്പ് ലംഘിച്ചു ക്രോസ്സ് വോട്ടു ചെയ്യുകയോ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയോ,രാജി വെയ്ക്കുകയോ ചെയ്യണം.എങ്കിൽ മാത്രമേ യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാകു.

Be the first to comment on "കർണാടക തിരഞ്ഞെടുപ്പ്;നാളെ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ്!"

Leave a comment

Your email address will not be published.


*