ഇന്ധനവില സർവ്വകാല റെക്കോർഡിൽ!

തിരുവനന്തപുരം:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനെ പിന്നാലെ പെട്രോൾ വില വീണ്ടും കൂടി. സംസ്ഥാനത്തു ഇന്ധനവില സർവ്വകാല റെക്കോർഡിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിനു 32 പൈസ കൂടി 80.01 രൂപയും ഡീസലിന് ലീറ്ററിനു 24 പൈസ കൂടി 73.06 രൂപയുമായി.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 78.64 രൂപയും ഡീസലിന് 71.68 രൂപയു൦, കോഴിക്കോട് പെട്രോൾ ലീറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി. ക്രൂഡോയില്‍ വിലവര്‍ധന, ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങള്‍.

Be the first to comment on "ഇന്ധനവില സർവ്വകാല റെക്കോർഡിൽ!"

Leave a comment

Your email address will not be published.


*