എച്ച്‌ഡി കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും!

ബംഗളുരു: എച്ച്‌ഡി കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. യദ്യൂരപ്പ രാജി വെച്ചതിനെ തുടർന്ന് എച്ച്‌ഡി കുമാരസ്വാമിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു. 15 ദിവസത്തെ സമയമാണ് കോൺഗ്രസ്സ്-ജെഡിഎസ്സ് സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കാൻ ഗവര്ണര് വാജുഭായി വാല നൽകിയിരിക്കുന്നത്.

തിങ്കളാഴ്ച ശ്രീ കണ്‍ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായും, കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. വിശ്വാസം തെളിയിക്കാൻ 15 ദിവസത്തെ സമയം വേണ്ടെന്നും, കോൺഗ്രസ്സുമായി ചേർന്ന് സുസ്ഥിര സർക്കാരാണ് ലക്ഷ്യമെന്നും എച്ച്‌ഡി കുമാരസ്വാമി പറഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് സത്യപ്രതിജ്ഞാചടങ്ങിന് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്‍, മായാവതി, ചന്ദ്രശേഖര്‍ റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് എന്നിവരെ കോൺഗ്രസ്സും ജെഡിഎസും ക്ഷണിച്ചിട്ടുണ്ട്.

Be the first to comment on "എച്ച്‌ഡി കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും!"

Leave a comment

Your email address will not be published.


*