തൃശൂർ:വാക്ക് തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിൽ വെച്ചു യുവാവിന്റെ ദേഹത്തു തീകൊളുത്തി. കൊടകരയ്ക്കടുത്ത് കോടാലി ശ്രീദുര്‍ഗ പെട്രോള്‍ പമ്പിൽ വെച്ചാണ് നാടിനെ നടുക്കിയ സംഭവം.25 % പൊള്ളലേറ്റ തൃശ്ശൂര്‍ മുപ്ലിയം സ്വദേശി ദിലീപിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിലീപിന്റെ ദേഹത്തു പെട്രോളൊഴിച്ചു തീകൊളുത്തിയ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഒന്‍പതിങ്ങല്‍ വട്ടപ്പറമ്പില്‍ വിനീത് എന്ന കരിമണി വിനീതിനെ പോലീസ് തിരയുന്നു.പെട്രോൾ അടിച്ചതിനു ശേഷം ബാക്കി ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു ദിലീപ്.
ബൈക്ക് മാറ്റികൊടുത്തില്ലെന്ന കാരണത്തെ തുടർന്ന് പുറകിൽ വന്ന കരിമണി വിനീത് ദിലീപുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും വിനീത് ദിലീപിന്റെ ദേഹത്തു പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
തീപടർന്ന ശരീരവുമായി ദിലീപ് അടുത്തുള്ള തോട്ടിൽ ചാടുകയായിരുന്നു. പമ്പ് ജീവനക്കാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് വലിയ അപകടം ഒഴിവായി.എന്നാൽ ബൈക്ക് പൂർണമായും കത്തി നശിച്ചു.
Be the first to comment on "പെട്രോൾപമ്പിൽ യുവാവിന്റെ ദേഹത്തു പെട്രോൾ ഒഴിച്ച് തീകൊളുത്തി!"