വിശ്വാസവോട്ട് തേടാതെ യദ്യൂരപ്പ പടിയിറങ്ങി!

കർണാടകയിൽ വീണ്ടും രാഷ്ട്രീയ നാടകം. കർണാടക നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനു മുന്നോടിയായി ജനപ്രതിനിധികൾ നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു .തുടർന്ന് നാടകീയമായി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് യദ്യൂരപ്പ രാജി വെച്ചു.

കോൺഗ്രസ്സ്-ജെഡിഎസ്സിന്റെയും എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് യദ്യൂരപ്പ രാജി വെയ്ക്കാൻ നിര്ബന്ധിതനായത്. യദ്യൂരപ്പ വിതുമ്പലോടെയാണ് രാജി പ്രഖ്യാപനം നടത്തിയത്.

ഒരുലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളാൻ ആഗ്രഹിച്ചിരുന്നു. രണ്ടു വർഷത്തോളം കർണാടകയിൽ ഉഴനീളം സഞ്ചരിച്ചു ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി. ആറര കോടി ജനങ്ങള്‍ ബി.ജെ.പിയെ പിന്തുണച്ചപ്പോൾ കോൺഗ്രസ്സും-ജെഡിഎസും ത്തു അട്ടിമറിച്ചെന്നും യദ്യൂരപ്പ രാജിപ്രഖ്യാപനത്തിനിടെ പറഞ്ഞു. വിശ്വാസം തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ രാജി വെയ്ക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം യദ്യൂരപ്പയോടു ആവശ്യപ്പെട്ടതായാണ് സൂചന.

Be the first to comment on "വിശ്വാസവോട്ട് തേടാതെ യദ്യൂരപ്പ പടിയിറങ്ങി!"

Leave a comment

Your email address will not be published.


*