കോഴിക്കോട്ടെ അപൂർവ പനി;നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ചു!

കോഴിക്കോട് പേരാമ്ബ്രയില്‍ അപൂർവ വൈറസ് പനിയില്‍ മരണം അഞ്ചായി. ഇന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ അപൂർവ വൈറസ് പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 5 ആയി.അപൂര്‍വ വൈറസ് ബാധ കണ്ടെത്തിയ പ്രദേശത്ത് കേന്ദ്ര വിദഗ്ധ സംഘ൦ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി.

പനിമരണത്തിന് പിന്നില്‍ നിപ്പാവൈറസാണെന്നു സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേരുടെ രക്തസാമ്പിളുകളുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് പണിക്കു കാരണം നിപ്പാവൈറസാണെന്നു കണ്ടെത്തിയത്.

പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.അസുഖ ബാധയുള്ളവരെ പരിചരിക്കുന്ന, രോഗിയുമായി അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തുന്നവരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

ഇതിനെ തുടർന്ന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണമുള്ളവരെ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കേണ്ടതാണ്. സ്വയം ചികിത്സ അരുത്.

വവ്വാല്‍, മറ്റ് പക്ഷികള്‍ കടിച്ച്‌ ഉപേക്ഷിച്ച പഴങ്ങള്‍ എന്നിവ യാതൊരു കാരണവശാലും ഭക്ഷിക്കരുത്. മാമ്ബഴം പോലുള്ള പഴങ്ങള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകിയതിന് ശേഷം ഉപയോഗിക്കുക.
വവ്വാല്‍ ധാരാമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് മുതലായ പാനീയങ്ങള്‍ കുടിക്കരുത്.

രോഗികളുടെ ശരീര ശ്രവങ്ങളില്‍ നിന്നാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. ആയതിനാല്‍ രോഗിയുമായുള്ള അടുത്ത സമ്ബര്‍ക്കം ഒഴിവാക്കണം. രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്ബോള്‍ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങളായ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ ധരിച്ചിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അതീവ ജാഗ്രതാ നിര്‍ദേശത്തിൽ പറയുന്നു.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നമ്ബര്‍:0495 2376063

Be the first to comment on "കോഴിക്കോട്ടെ അപൂർവ പനി;നിപ വൈറസ് ആണെന്ന് സ്ഥിരീകരിച്ചു!"

Leave a comment

Your email address will not be published.


*