കർണാടകയിലേതു ജനാധിപത്യത്തിന്റെ വിജയമെന്ന് രജനികാന്ത്!

കർണാടകയിൽ കണ്ടത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് നടൻ രജനികാന്ത്.കർണാടക ഗവർണറുടെ നടപടി പരിഹാസ്യമാണ്. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച സുപ്രീംകോടതിക്കു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാവേരി പ്രശ്നപരിഹാരത്തിനായി ശ്രമിക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമിയോട് രജനികാന്ത് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ചോ,ഏതെങ്കിലും പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ചോ ഇപ്പോൾ ചിന്തിച്ചിട്ടില്ല.

Be the first to comment on "കർണാടകയിലേതു ജനാധിപത്യത്തിന്റെ വിജയമെന്ന് രജനികാന്ത്!"

Leave a comment

Your email address will not be published.


*