നിപ്പ വൈറസ് ബാധ;മരണം പത്തായി;ഒരു നേഴ്‌സ് മരിച്ചു,രണ്ടുപേർ ചികിത്സയിൽ!

കോഴിക്കോട്;പേരാമ്പ്രയിൽ പനിബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി.ഇതിൽ മൂന്നു പേരുടെ മരണം നിപ്പ വൈറസ് ബാധയെ തുടർന്നാണെന്നു സ്ഥിരീകരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിയാണ് നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചാല്‍ വൈറസ് പകരാന്‍ കാരണമാവുമെന്ന നിഗമനത്തില്‍ ബന്ധുക്കളുടെ അനുമതിയോടെ തന്നെ മൃതദേഹം ആശുപത്രി അധികൃതര്‍ തന്നെ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു.

മൃതദേഹം അടുത്ത ബന്ധുക്കളെ മാത്രമേ കാണിച്ചുള്ളൂ.ലിനിയുടെ ഭര്‍ത്താവ് സജീഷ് ബഹ്‌റൈനിലാണ്. അഞ്ചും രണ്ടും വയസുള്ള രണ്ടു കുട്ടികളുണ്ട്.കഴിഞ്ഞ ദിവസം നിപ്പാ വൈറസ് ബാധിച്ച്‌ മരിച്ച സാബിത്തിനെ പേരാമ്ബ്ര ആശുപത്രിയില്‍ വച്ച്‌ ശുശ്രൂഷിച്ചിരുന്നത് ലിനിയായിരുന്നു.

ലിനിയുടെ അമ്മയിലും രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രണ്ടു നേഴ്‌സുമാർ കൂടി പനിയെ തുടർന്ന് ചികിത്സയിലാണ്.

Be the first to comment on "നിപ്പ വൈറസ് ബാധ;മരണം പത്തായി;ഒരു നേഴ്‌സ് മരിച്ചു,രണ്ടുപേർ ചികിത്സയിൽ!"

Leave a comment

Your email address will not be published.


*