നിപ്പ വൈറസ്; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും!

നിപ്പ വൈറസ് പ്രതിരോധിക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും. ആരോഗ്യ വകുപ്പിന് നിപ്പാ വൈറസിനെ തടയുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉന്നതതല യോഗത്തിന് ശേഷം പറഞ്ഞു.

രണ്ടാമത്തെ മരണം സംഭവിച്ചപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ വിവരം അറിയിച്ചിരുന്നു. കേന്ദ്ര സംഘം കേരളത്തില്‍ എത്തിയതായും നാളെ മറ്റൊരു സംഘം കൂടി എത്തുമെന്നും മന്ത്രി പറഞ്ഞു.കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് നിപ്പാ വൈറസ് ബാധിച്ച്‌ മരിച്ച മൂസയുടെ വീട്ടിലെ കിണറില്‍ നിന്നാണ് രോഗം പടര്‍ന്നത്.

ഈകിണറിൽ വവ്വാലുകൾ കണ്ടെത്തിയതിനെ തുടർന്ന് കിണർ മൂടിയതായും മന്ത്രി പറഞ്ഞു.രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം ബാധിച്ചവരെ പ്രത്യേകം മാറ്റി ചികിത്സിക്കും.

നിപ്പ വൈറസ് രോഗിയെ പരിചരിച്ച നേഴ്‌സ് മരിച്ചത് ദൗർഭാഗ്യകരമായ സംഭവമാണ്. രോഗ ബാധിതരെ പരിചരിക്കുന്ന ജീവനക്കാർക്ക് വേണ്ട മുൻകരുതലുകൾ ഏർപ്പെടുത്തും. രോഗിയെ ശുശ്രുഷിക്കുന്നവർ നിർബന്ധമായും കയ്യുറകളും മാസ്ക്കും ധരിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.

മാമ്പഴം പോലെയുള്ള പഴ വർഗ്ഗങ്ങൾ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷമേ ഉപയോഗിക്കാവു എന്നും മന്ത്രി പറഞ്ഞു. നിപ്പ വൈറസ് ബാധ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തി വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Be the first to comment on "നിപ്പ വൈറസ്; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും!"

Leave a comment

Your email address will not be published.


*