ശോഭന ജോര്‍ജിനെതിരേ അപകീര്‍ത്തി പരാമര്‍ശം;എം എം ഹസനെതിരേ കേസ്!

ചെങ്ങന്നൂര്‍: മുൻ കോൺഗ്രസ്സ് എംഎൽഎ ശോഭന ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനു കെ പി സി സി പ്രസിഡന്റ് എം എം ഹസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു.ശോഭന ജോർജിന്റെ പരാതിയാണ് വനിതാ കമ്മീഷൻ കേസെടുത്തത്.

മുൻപ് ചെങ്ങന്നുരിൽ ശോഭന ജോർജിനെ സ്ഥാനാര്ഥിയാക്കിയതുമായി ബന്ധപെട്ടു ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അപകീർത്തികരമായ പരാമർശം എം എം ഹസ്സൻ നടത്തിയത്.

1991ല്‍ വിജയകുമാറിനെ കുറുക്കുവഴിയിലൂടെ പരാജയപ്പെടുത്തിയാണ് ശോഭനാ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായതെന്നും അതിന്റെ പിന്നാമ്പുറം ക്യാമറക്ക് മുന്‍പില്‍ പറയാന്‍ കഴിയില്ലെന്നുമായിരുന്നു ഹസ്സന്റെ വിവാദ പരാമർശം.

Be the first to comment on "ശോഭന ജോര്‍ജിനെതിരേ അപകീര്‍ത്തി പരാമര്‍ശം;എം എം ഹസനെതിരേ കേസ്!"

Leave a comment

Your email address will not be published.


*