ഇന്ന് രണ്ടു മരണം കൂടി; സംസ്ഥാനത്തു നിപ്പ ബാധിച്ചു മരിച്ചവരുടെ എണ്ണം പത്ത്;കെ കെ ശൈലജ!

കോഴിക്കോട്:സംസ്ഥാനത്തെ പനിമരണങ്ങളിൽ പത്തെണ്ണം നിപ്പ ബാധിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പതിനെട്ടു പേരുടെ രക്തസാംപിളുകളാണ് പരിശോധനയ്ക്ക് വൈറോളജി ലാബിലേക്ക് അയച്ചിരുന്നത്. ഇതിൽ മരിച്ച പത്തുപേരിലും ചികിത്സയിലിരുന്ന രണ്ടുപേരിലുമാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം നിപ്പ ബാധിച്ചു മരിച്ച പേരാമ്പ്ര താലൂക് ആശുപത്രിയിലെ നേഴ്‌സ് ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് കെ കെ ശൈലജ പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ എടുക്കുമെന്നും മന്ത്രി പറഞ്ഞു.നിപ്പ ബാധയെ തുടർന്ന് മരിച്ച അശോകന്റെ മൃതദേഹം സംസ്കരിക്കാൻ ശ്മശാനം ജീവനക്കാർ തയാറായില്ലെന്നും ആരോപണമുണ്ട്.

Be the first to comment on "ഇന്ന് രണ്ടു മരണം കൂടി; സംസ്ഥാനത്തു നിപ്പ ബാധിച്ചു മരിച്ചവരുടെ എണ്ണം പത്ത്;കെ കെ ശൈലജ!"

Leave a comment

Your email address will not be published.


*