ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്സ് എംന്റെ പിന്തുണ യുഡിഎഫിന്. ഇന്ന് പാലായില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റിക്ക് ശേഷമാണ് ചെയര്മാന് കെ.എം മാണി നിലപാട് വ്യക്തമാക്കിയത്. പിന്തുണ തേടി ഇന്നലെ കോൺഗ്രസ്സ് നേതാക്കൾ കെ എം മാണിയെ സന്ദർശിച്ചിരുന്നു.
എൽഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും മാണി പറഞ്ഞു. കെ എം മാണിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ പറഞ്ഞു.
Be the first to comment on "ചെങ്ങന്നുരിൽ മാണിയുടെ പിന്തുണ യുഡിഎഫിന്!"