നിപ്പ വൈറസ് നിയന്ത്രണ വിധേയമെന്നു കേന്ദ്രമന്ത്രി!

കേരളത്തിലെ നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ. ആശങ്കപെടേണ്ട കാര്യമില്ലെന്നും,സോഷ്യൽ മേഡിയകളിലൂടെയുള്ള വ്യജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിപ്പ വൈറസ് ബാധിച്ചത് വവ്വാലില്‍ നിന്ന് തന്നെ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.

നിപ്പയുടെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.സാധാരണ നിപ്പ വൈറസ് വഹിക്കുന്നത് പഴ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്ന തരം വവ്വാലുകള്‍ ആണ്. എന്നാല്‍ നിപ്പ വൈറസ് ബാധിച്ചു രണ്ടു പേര് മരിക്കാനിടയായ ചെങ്ങറോത്തെ മൂസയുടെ വീട്ടിലെ കിണറില്‍ നിന്ന് ലഭിച്ചത് ഷഡ്പദങ്ങളെ കഴിക്കുന്ന തരം വവ്വാലുകള്‍ ആണെന്നും അതുകൊണ്ട് തന്നെ വവ്വാലുകള്‍ നിന്നാണോ വൈറസ് പടര്‍ന്നത് എന്ന് സ്ഥിരീകരിക്കാന്‍ സാദിച്ചിട്ടില്ലെന്നും കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.

ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ച നിപ്പ വൈറസ് ബാധ പ്രദേശത്തു നിന്ന് ശേഖരിച്ച വവ്വാലിന്റെയും, പന്നിയുടെയും, ആടിന്റേയും സാമ്ബിളുകളുടെ പരിശോധന ഫലം ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "നിപ്പ വൈറസ് നിയന്ത്രണ വിധേയമെന്നു കേന്ദ്രമന്ത്രി!"

Leave a comment

Your email address will not be published.


*