വിവാദ ഭൂമിയിടപാട് കേസിൽ കർദിനാളിനെതിരായ എഫ് ഐ ആർ കോടതി റദ്ദാക്കി!

കൊച്ചി:സീറോ മലബാർ സഭയുടെ വിവാദമായ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ആലഞ്ചേരിക്കെതിരായ എഫ് ഐ ആർ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് കോടതി നടപടി. പൊലീസിന് പരാതി കൊടുത്തതിന് പിന്നാലെ പരാതിക്കാരന്‍ കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ കേസിൽ അന്വേഷണം നടത്തുന്നതിലോ കഴമ്പുണ്ടെങ്കിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുന്നതിലോ തടസ്സമില്ലെന്നും കോടതി പറഞ്ഞു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പ്രൊക്യുറേറ്ററായിരുന്ന ഫാ.ജോഷി പുതുവ, മോണ്‍.സെബാസ്റ്റിയന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

സീറോ മലബാർസഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി 13.51 കോടിയ്ക്ക് വിറ്റെന്നാണ് പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Be the first to comment on "വിവാദ ഭൂമിയിടപാട് കേസിൽ കർദിനാളിനെതിരായ എഫ് ഐ ആർ കോടതി റദ്ദാക്കി!"

Leave a comment

Your email address will not be published.


*