സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായ പ്രതിഷേധം;തൂത്തുക്കുടിയിൽ പോലീസ് വെടിവയ്പ്പിൽ 10 മരണം!

വേദാന്ത ഗ്രൂപ്പിന്റെ കോപ്പർ കമ്പനിയായ സ്റ്റെർലൈറ്റിനെതിരായ പ്രതിഷേധത്തിൽ സ്ത്രീകളടക്കം 10 മരണം. നാട്ടുകാരുടെ സമരം അക്രമാസക്തമായതിനെ തുടർന്നുണ്ടായ പോലീസ് വെടിവയ്പ്പിലാണ് 10 പേര് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. സമരക്കാർ നിരവധി വാഹനങ്ങൾക്ക് തീയിട്ടു.

കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നു ആവശ്യപ്പെട്ടു പരിസരവാസികള്‍ കഴിഞ്ഞ നൂറു ദിവസങ്ങളായി സമരത്തിലാണ്.പ്രാദേശികമായ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വേദാന്തയുടെ ലൈസന്‍സിനായുള്ള അപേക്ഷ നിരസിച്ചിരുന്നു.

സമരക്കാരുടെ കളക്ടറേറ് മാർച്ച് പോലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. ഇതിനെ തുടർന്ന് സമരക്കാർ പോലീസിനെതിരെ കല്ലെറിയുകയായിരുന്നു.ക​ല്ലേ​റ് രൂ​ക്ഷ​മാ​യ​തോ​ടെ പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​ക​വും ലാ​ത്തി​ച്ചാ​ര്‍​ജും ന​ട​ത്തിയെങ്കിലും പ്ര​തി​ഷേ​ധ​ക്കാ​ര്‍ ബാ​രി​ക്കേഡുകൾ ത​ക​ര്‍​ത്ത് ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ല്‍ ക​ട​ന്ന​തോ​ടെ പോ​ലീ​സ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.

അതേസമയം സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സുപ്രീംകോടതി റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലാകും അന്വേഷണം.കൂടാതെ സർക്കാർ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപയും സഹായധനം നല്‍കും. മരിച്ചവരുടെ ആശ്രിതർക്ക് ജോലി നൽകുമെന്നും സർക്കാർ പറഞ്ഞു.

Be the first to comment on "സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായ പ്രതിഷേധം;തൂത്തുക്കുടിയിൽ പോലീസ് വെടിവയ്പ്പിൽ 10 മരണം!"

Leave a comment

Your email address will not be published.


*