കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്‌. ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു!

ബംഗളുരു:കര്‍ണാടകയുടെ ഇരുപത്തി നാലാമത് മുഖ്യമന്ത്രിയായി എച്ച്‌. ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു.ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ ജി. പരമേശ്വരയും അധികാരമേറ്റു.വിധാന്‍ സഭയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഗവര്‍ണര്‍ വജുഭായ് വാല സത്യവാചകം ചൊല്ലി കൊടുത്തു. ദൈവ്വനാമത്തിലും കർണാടകയിലെ ജനങ്ങളുടെ പേരിലുമാണ് കുമാരസ്വാമി സത്യപ്രതിജ്ഞ ചൊല്ലിയത്.

ബിജെപിക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ശക്തിപ്രകടനം കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ. പ്രതിപക്ഷ നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ശരത് യാദവ്, ശരത് പവാര്‍, മായാവതി, തേജസ്വി യാദവ്, ഡി. രാജ ,മത ബാനര്‍ജി, ചന്ദ്രബാബു നായിഡു, പിണറായി വിജയന്‍, അരവിന്ദ് കെജ്രിവാള്‍, അഖിലേഷ് യാദവ് എന്നിവറം ചടങ്ങിൽ പങ്കെടുത്തു.

34 അംഗ മന്ത്രിസഭയിൽ കോണ്‍ഗ്രസിന് 22 അംഗങ്ങളും, ജെ.ഡി.എസിന് 12 അംഗങ്ങളുമാണുണ്ടാകുക. നാളെ സ്പീക്കര്‍ തിരഞ്ഞെടുപ്പും വിശ്വാസം വേട്ടെടുപ്പും നടക്കും. ഇതിനു ശേഷമാണുസത്യപ്രതിജ്ഞ ചെയ്തു മറ്റു മന്ത്രിമാർ അധികാരമേൽക്കുക.

Be the first to comment on "കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്‌. ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു!"

Leave a comment

Your email address will not be published.


*