തൂത്തുക്കുടിയിൽ വീണ്ടും വെടിവയ്പ്പ്!

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വീണ്ടും നരനായാട്ട്.ഇന്ന് നടന്ന പോലീസ് വെടിവയ്പ്പിൽ ഒരാൾ മരിച്ചു.അണ്ണാ നഗറിലുണ്ടായ നാട്ടുകാരനായ കാളിയപ്പനാണ്(25) മരിച്ചത്. ഇതോടെ രണ്ടു ദിവസങ്ങളിലായി നടന്ന പോലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധിയാളുകൾ പരുക്കേറ്റു ആശുപത്രിയിലാണ്.

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്തവര്‍ക്കു നേരെ ഇന്നലെ പോലീസ് വെടിയുതിർക്കുകയായിരുന്നു. സമരക്കാർ കളക്റ്ററേറ്റിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് സമരക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

ഇന്നലത്തെ വെടിവയ്പ്പിൽ 12 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ഇന്ന് നടന്ന പ്രതിഷേധത്തിലാണ് വീണ്ടും വെടിവയ്പുണ്ടായത്. പോലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് തമിഴ്‌നാട്ടിൽ ഉയരുന്നത്. സംഭവത്തിൽ കേന്ദ്രം സംസ്ഥാന സാറ്റർകാറിനോട് വിശദീകരണം ആവശ്യപെട്ടിട്ടുണ്ട്.

Be the first to comment on "തൂത്തുക്കുടിയിൽ വീണ്ടും വെടിവയ്പ്പ്!"

Leave a comment

Your email address will not be published.


*