നിപ്പ:ലിനിയുടെ കുടുംബത്തിന് സർക്കാർ സഹായം!

ആതുരസേവനത്തിനിടെ നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച നേഴ്‌സ് ലിനിയുടെ കുടുംബത്തിന് സർക്കാരിന്റെ സഹായം. ലിനിയുടെ കുട്ടികൾക്ക് പത്തുലക്ഷം രൂപ വീതം 20 ലക്ഷം രൂപ നൽകും.കൂടാതെ ലിനിയുടെ ഭർത്താവിന് കേരളത്തിൽ ജോലി ചെയ്യാൻ താല്പര്യമാണെങ്കിൽ അദ്ദേഹത്തിന് സർക്കാർ ജോലി നൽകും.കൂടാതെ നിപ്പ വൈറസ് ബാധിച്ചു മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

അതേസമയം നിപ്പ വൈറസ് ബാധ പ്രതിരോധിക്കാനുള്ള മരുന്ന് മലേഷ്യയിൽ നിന്നും കേരളത്തിൽ എത്തിച്ചിട്ടുണ്ട്. പ്രതിപ്രവര്‍ത്തനതിനുള്ള റിബ വൈറിനാണ് മലേഷ്യയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്.ഹെപ്പറ്റൈറ്റിസ് സിയെയും വൈറല്‍ ഹെമറേജിക് ഫീവറിനെയും പ്രതിരോധിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന റിബ വൈറിന്‍ ട്രയല്‍ നടത്തിയ ശേഷം മാത്രമേ രോഗികള്‍ക്ക് നല്‍കൂ എന്നും അധികൃതർ വ്യക്തമാക്കി.

Be the first to comment on "നിപ്പ:ലിനിയുടെ കുടുംബത്തിന് സർക്കാർ സഹായം!"

Leave a comment

Your email address will not be published.


*