ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോഹ്‌ലിക്ക് പരിക്ക്!

ബംഗളുരു:ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പരുക്കിന്റെ പിടിയിൽ.ഇതിനെ തുടർന്ന് അദ്ദേഹത്തിന് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനാകില്ല.ബിസിസിഐ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.ഐപിഎല്ലിനിടെയാണ് കോഹ്‌ലിക്ക് പരുക്കേറ്റത്.കഴുത്തിനു പരുക്കേറ്റ കോഹ്‌ലിയുടെ ചികിത്സ ബിസിസിഐയുടെ മേൽനോട്ടത്തിൽ നടക്കും.

കൗണ്ടി കളിക്കാനായി ജൂണ്‍ 14ന് അഫ്ഗാനെതിരെ നടക്കുന്ന ടെസ്റ്റില്‍ നിന്ന് കോഹ്‌ലി നേരത്തെ വിട്ടുനിന്നിരുന്നു.ജൂലായില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായിട്ടാണ് കോഹ്‌ലി കൗണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്.നേരത്തെ അദ്ദേഹത്തിന്റെ ഡിസ്കിന് പരുക്കേറ്റതായാണ് വാർത്തകൾ പുറത്തു വന്നിരുന്നത്.

Be the first to comment on "ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോഹ്‌ലിക്ക് പരിക്ക്!"

Leave a comment

Your email address will not be published.


*