കെ സുധാകരന്റെ സഹായിയെ മരിച്ച നിലയിൽ കണ്ടെത്തി!

കണ്ണൂരിലെ കോൺഗ്രസ്സ് നേതാവ് കെ സുധാകരന്റെ സഹായിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിയോട്ടുംചാലിലെ പ്രസാദ് (37) ആണ് മരിച്ചത്. സുധാകരന്റെ സഹായിയായ ഇദ്ദേഹം സുധാകരന്റെ വീട്ടിലാണ് താമസിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടന്ന പ്രസാദ് എഴുന്നേൽക്കാൻ വൈകിയതിനെ തുടർന്ന് ജോലിക്കാരി വിളിച്ചിട്ടും അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പോലീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചെങ്ങനൂരിലായിരുന്ന കെ സുധാകരൻ ഇന്ന് കണ്ണൂരിലെത്തും.

Be the first to comment on "കെ സുധാകരന്റെ സഹായിയെ മരിച്ച നിലയിൽ കണ്ടെത്തി!"

Leave a comment

Your email address will not be published.


*