തൂത്തുക്കുടി വെടിവയ്പ്പ്; നാളെ തമിഴ്‌നാട്ടിൽ ബന്ദ്!

തൂത്തുക്കുടിയിൽ കോപ്പർ പ്ലാന്റിനെതിരെ പ്രതിഷേധം നടത്തിയവർക്കെതിരെ നടന്ന പോലീസ് വെടിവയ്പ്പിൽ പ്രതിഷേധിച്ചു നാളെ തമിഴ്‌നാട്ടിൽ ബന്ദ്.ഡി എം കെ, കോണ്‍ഗ്രസ്, ദ്രാവിഡാര്‍ കഴകം, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം,സിപി ഐ , സിപി എം, മുസ്ലിംലീഗ്, തുടങ്ങിയ പ്രതിപക്ഷ കക്ഷികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. പ്രതിപക്ഷം നാടകം കളിക്കുകയാണെന്നും, പ്രതിഷേധക്കാർക്കിടയിൽ സാമൂഹിക വിരുദ്ധർ ഉണ്ടായിരുന്നതായും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആരോപിച്ചു.

വേദാന്ത സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ നടത്തി വന്ന സമരം നൂറാം ദിവസത്തിലേക്ക് കടന്നതോടെയാണ് പോലീസ് വെടിവയ്പുണ്ടായത്.സമരക്കാർ കളക്റ്ററേറ്റിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്കു പരുക്കേൽക്കുകയും ചെയ്തു.

പോലീസിന് സർക്കാരിനുമെതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ തൂത്തുക്കുടി, കന്യാകുമാരി, തിരുനല്‍വേലി മേഖലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തൂത്തുക്കുടി സ്‌റ്റൈര്‍ലൈറ്റ് യൂണിറ്റ് വിപുലീകരണത്തിന് മദ്രാസ് ഹൈക്കോടതി സ്റ്റേ നല്‍കിയിരുന്നു.

അതിനിടെ ലൈസന്‍സ് പുനഃസ്ഥാപിക്കുന്നതുവരെ ഉത്പാദനം നിറുത്തി വയ്ക്കണമെന്ന ആവശ്യം നടപ്പിലാക്കത്തിതിനെ തുടർന്ന് പ്ലാന്റിലേക്കുള്ള വൈദ്യുതി തമിഴ് നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിച്ഛേദിച്ചു. ഇന്ന് സെക്രട്ടറിയേറ്റില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

Be the first to comment on "തൂത്തുക്കുടി വെടിവയ്പ്പ്; നാളെ തമിഴ്‌നാട്ടിൽ ബന്ദ്!"

Leave a comment

Your email address will not be published.


*