നാലുവർഷം മുൻപ് കാണാതായ മലേഷ്യൻ വിമാനം തകർത്തത് റഷ്യയാണെന്നു കണ്ടെത്തൽ!

2014 ജൂലൈ 17 നു 298 യാത്രക്കാരുമായി പോയ മലേഷ്യന്‍ വിമാനം എം.എച്ച് 17 കാണാതായതുമായി ബന്ധപെട്ടു പുതിയ കണ്ടെത്തൽ. ആംസ്റ്റര്‍ഡാമില്‍ നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേക്ക്​ വിമാനം തകർത്തത് റഷ്യയാണെന്നാണ് വിദഗ്ദ്ധ സംഘത്തിന്റെ കണ്ടെത്തൽ.

ഓസ്ട്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലന്‍ഡ്സ്, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാരുടെ സംയുക്ത സംഘത്തിന്റേതാണ് റിപ്പോർട്ട്. BUK-TELAR മിസൈലാണു വിമാനത്തിനു നേരെ പ്രയോഗിച്ചത്.

റഷ്യയുടെ 53-ാം ആന്റി-എയര്‍ക്രാഫ്റ്റ് ബ്രിഗേഡില്‍ നിന്നാണു മിസൈല്‍ വിക്ഷേപിച്ചത്. ഈ മിസൈല്‍ വിക്ഷേപിക്കുന്നതിനു വേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യന്‍ സേനയുടെ ഭാഗമായിട്ടുള്ളവയാണ്. എന്നാൽ കണ്ടെത്തൽ തള്ളി റഷ്യ രംഗത്തു വന്നിട്ടുണ്ട്.

Be the first to comment on "നാലുവർഷം മുൻപ് കാണാതായ മലേഷ്യൻ വിമാനം തകർത്തത് റഷ്യയാണെന്നു കണ്ടെത്തൽ!"

Leave a comment

Your email address will not be published.


*