കർണാടക നിയമസഭയിൽ കുമാരസ്വാമി വിശ്വാസ വോട്ടുനേടി!

ബംഗളുരു:കർണാടക നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തി. വോട്ടെടുപ്പിൽ നിന്ന് ബിജെപി അംഗങ്ങൾ വിട്ടു നിന്നു. വോട്ടെടുപ്പിന് മുൻപായി കോൺഗ്രസ്സ് പക്ഷത്തെ കെ ആര്‍ രമേഷ് കുമാറിനെ സ്പീക്കറായി സഭ തിരഞ്ഞെടുത്തു.ബിജെപി സ്ഥാനാർത്ഥിയായി എം.എല്‍.എ എസ് സുരേഷ് കുമാറിനെ നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിൻവലിച്ചു. സ്‌പീക്കർ തിരഞ്ഞെടുത്തതിനെ തുടർന്ന് പ്രോട്ടം സ്പീക്കറായ കെ.ജി ബൊപ്പയ്യ സ്ഥാനമൊഴിഞ്ഞു. തുടര്ന്നു നടന്ന വോട്ടെടുപ്പിൽ എച്ച് ഡി കുമാരസ്വാമി സഭയിൽ വിശ്വാസം തെളിയിച്ചു.

Be the first to comment on "കർണാടക നിയമസഭയിൽ കുമാരസ്വാമി വിശ്വാസ വോട്ടുനേടി!"

Leave a comment

Your email address will not be published.


*