ചെങ്ങന്നൂരില്‍ പരസ്യപ്രചരണം നാളെ അവസാനിക്കും!

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നുരിലെ പരസ്യപ്രചാരണം നാളെ അവസാനിക്കും.ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നുരിൽ അവസാനവട്ട പ്രചാരണങ്ങൾ കൊഴിപ്പിക്കാനുള്ള ഓട്ടത്തിലാണ് പാർട്ടികൾ.യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറും, എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനും, എൻഡിഎ സ്ഥാനാർത്ഥി പി.എസ് ശ്രീധരന്‍ പിള്ളയു൦ വോട്ടർമാരെ കണ്ടു വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്.

സുരേഷ്‌ഗോപി എംപി,ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്കുമാർ,നടനും എംഎൽഎയുമായ മുകേഷ്, നടനും എംപിയുമായ ഇന്നസെന്റ് തുടങ്ങി വലിയൊരു നിരതന്നെയാണ് പ്രചാരണത്തിനായി ചെങ്ങനൂരെത്തിയത്. ഭരണ-പ്രതിപക്ഷ നേതാക്കളും എംഎൽഎമാരും പ്രചാരണത്തിനായി എത്തിയിരുന്നു.

Be the first to comment on "ചെങ്ങന്നൂരില്‍ പരസ്യപ്രചരണം നാളെ അവസാനിക്കും!"

Leave a comment

Your email address will not be published.


*