നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്നു പരിശോധനാഫലം!

നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകളിൽ നിന്നലെന്നു പരിശോധനാഫലം. കോഴിക്കോട് ചങ്ങോരത്ത് നിപ്പ വൈറസ് ബാധിച്ചു ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചിരുന്നു. ഇവരുടെ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയ വവ്വാലുകളുടെയും മറ്റു മൃഗങ്ങളുടെയും ഉൾപ്പെടെ 21 സാമ്പിളുകളാണ് പരിശോധനയ്ക്കായി ഭോപ്പാലിലേക്കു അയച്ചിരുന്നത്.

ഈ സാമ്പിളുകളാണ് പരിശോധനയിൽ നെഗറ്റിവായി കണ്ടെത്തിയത്. ചങ്ങരോത്തെ കിണറ്റില്‍ കണ്ടെത്തിയത് ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളെയാണെന്നും ഇവ നിപ്പ വൈറസ് വാഹികളല്ലെന്നും നേരത്തെ കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ പറഞ്ഞിരുന്നു.

സാധാരണയായി പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളാണ് നിപ്പ വൈറസ് പടർത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.കൂടുതല്‍ പരിശോധനകള്‍ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള സംഘം നാളെ കോഴിക്കോട്ട് എത്തും. അതേസമയം നിപ്പ നിയന്ത്രണ വിധേയമായെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

Be the first to comment on "നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്നു പരിശോധനാഫലം!"

Leave a comment

Your email address will not be published.


*