സംസ്ഥാനത്തു കനത്ത മഴയ്ക്ക് സാധ്യത;ജാഗ്രതാ നിര്‍ദേശം!

കേരളത്തിൽ കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കന്‍ തീരത്തിനടുത്തും രണ്ട് അന്തരീക്ഷച്ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ അന്തരീക്ഷച്ചുഴികളുടെ സ്വാധീനമാണ് കേരളത്തില്‍ മഴയും കാറ്റും ശക്തമാകാന്‍ കാരണം.

21 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴുമണി മുതല്‍ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു പോലീസ് നിർദേശം നൽകി.കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അഗ്‌നിശമനാ സേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Be the first to comment on "സംസ്ഥാനത്തു കനത്ത മഴയ്ക്ക് സാധ്യത;ജാഗ്രതാ നിര്‍ദേശം!"

Leave a comment

Your email address will not be published.


*