നിപ്പ;കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി!

നിപ്പ രോഗികൾ ചിയ്‌കിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത വിഭാഗത്തിൽ ഒഴികെ ഉള്ളവരെ ഡിസ്ചാർജ് ചെയ്യാൻ നിർദേശം നൽകി.

സധാരണ പ്രസവ കേസുകൾ അഡ്മിറ്റ് ചെയ്യില്ല.ആശുപത്രി ജീവനക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള വസ്ത്രം നിര്‍ബന്ധമാക്കാനും ധരിക്കണം.ജീവനക്കാർക്ക് അവധി നൽകുന്നതിലും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വകുപ്പ് മേധാവികൾക്ക് മെഡിക്കൽകോളേജ് പ്രിൻസിപ്പൽ നൽകിയ സർക്കുലറിൽ പറയുന്നു.

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ഡെല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തര വിദഗ്ധ പരിശീലനം നല്‍കും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ്പ ബാധിച്ചു ഒരാൾ കൂടി മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി കല്ല്യാണി (62) ആണ് ഇന്ന് മരിച്ചത്. ഇതോടെ നിപ്പാ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. നിപ്പാ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്.

നിപ്പ ബാധിതരെ ശുശ്രുഷിക്കുന്ന ആശുപത്രിയിലെ നേഴ്‌സുമാർക്ക് നിപ്പ ബാധിതരുടെ ബന്ധുക്കൾക്കും യാത്രാനുമതി നിഷേധിച്ചാൽ അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ പറഞ്ഞു.

Be the first to comment on "നിപ്പ;കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി!"

Leave a comment

Your email address will not be published.


*