അവയവം എടുത്തു മാറ്റിയ സംഭവം;പ്രത്യേക അന്വേഷണസംഘം കേരളത്തിലെത്തി!

പാലക്കാട്; ബില്ലടയ്‌ക്കാൻ പണമില്ലാത്തതിന്റെ പേരിൽ സ്വകാര്യ ആശുപത്രി മസ്തിഷ്ക്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങൾ എടുത്തുമാറ്റിയ സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തി. മരിച്ച മണികണ്ഠന്റെ അച്ഛന്റെയും സഹോദരങ്ങളുടെയും മൊഴിയെടുത്തു.

ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. കൂടാതെ മന്ത്രി എ കെ ബാലന്‍. കെ കൃഷ്ണന്‍കുട്ടി എം എല്‍ എ തുടങ്ങിയവര്‍ സേലം കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്ന് തമിഴ്നാട് സർക്കാർ സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയായിരുന്നു.

മീനാക്ഷിപുരം നെല്ലിമേട്ടിൽ മണികണ്ഠൻ കഴിഞ്ഞ ജൂണ്‍ 18ന് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. മൂന്നു ദിവസങ്ങൾക്കു ശേഷം മസ്തിഷ്ക മരണം സംഭവിച്ച മണികണ്ഠന്റെ കുടുംബത്തോട് ബില്ലിനത്തിൽ രണ്ടര ലക്ഷത്തിലധികം രൂപ അടയ്ക്കാൻ സേലത്തെ സ്വകാര്യ ആശുപത്രി അധികൃതർ ആവശ്യപ്പെടുകയായിരുന്നു.

മണികണ്ഠന്റെ നിർധന കുടുംബത്തിന് ഇതിനുള്ള പണമില്ലാത്തതിനാൽ സഹോദരനെ കൊണ്ട് ആശുപത്രി അധികൃതർ നിര്ബന്ധ പൂർവം അവയവദാന പത്രത്തിൽ ഒപ്പു വയ്പ്പിക്കുകയായിരുന്നെന്നാണ് മണികണ്ഠന്റെ കുടുംബത്തിന്റെ ആരോപണം. എന്നാൽ ആശുപത്രി അധികൃതർ ഈ ആരോപണം നിഷേധിച്ചു. കുടുംബം സ്വമേധയായാണ് സമ്മതപത്രം ഒപ്പിട്ടതെന്നാണ് ആശുപത്രിയുടെ വിശദീകരണം.

Be the first to comment on "അവയവം എടുത്തു മാറ്റിയ സംഭവം;പ്രത്യേക അന്വേഷണസംഘം കേരളത്തിലെത്തി!"

Leave a comment

Your email address will not be published.


*