ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു!

ഉമ്മൻ ചാണ്ടി ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്. ഉമ്മൻ ചാണ്ടിയെ ആന്ധ്ര പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ദിഗ്വിജയ് സിംഗിനെ ഒഴിവാക്കിയാണ് ഉമ്മൻചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ കോൺഗ്രസിനെ ലോക്സഭാതിരഞെടുപ്പിനായി സജ്ജമാക്കുക എന്ന ഉത്തരവാദിത്വമാണ് ഉമ്മന്ചാണ്ടിക്കുള്ളത്.

കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുൻമുഖ്യമന്ത്രി കൂടിയായ ഉമ്മൻചാണ്ടി കേരളം രാഷ്ട്രീയത്തിലെ ഔദ്യോഗിക ചുമതലകളിൽ നിന്നും ഒഴിഞ്ഞു നില്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ സ്ഥാനവും യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. പുതിയ ചുമതല ഏറ്റെടുക്കുന്നതായി ഉമ്മൻചാണ്ടി പറഞ്ഞു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ച രാഹുൽഗാന്ധിക്ക്‌ അദ്ദേഹം നന്ദി പറഞ്ഞു.

Be the first to comment on "ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു!"

Leave a comment

Your email address will not be published.


*