ഐപിഎൽ കിരീടം ചെന്നൈക്ക്!

മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഫൈനൽ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിച്ചു ചെന്നൈ സൂപ്പർ കിങ്‌സ് കിരീടം നേടി.8 വിക്കറ്റിനാണ് ചെന്നൈ ഹൈദരാബാദിനെ തോൽപ്പിച്ചത്. ഫൈനൽ മത്സരത്തിൽ ടോസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ജയിക്കാൻ 179 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 18.3 ഓവറിൽ ലക്‌ഷ്യം മറികടന്നു. വാട്സൺ 57 പന്തിൽ
117 റണ്സെടുത്തു.സെഞ്ചുറി നേടിയ വാട്സൺ ആണ് കളിയിലെ താരം. കിരീടനേട്ടത്തിൽ ചെന്നൈ മുംബയ്‌ക്കൊപ്പമെത്തി.

സ്കോർ- ചെന്നൈ 18 .3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ്, ഹൈദരാബാദ്- 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ്.

Be the first to comment on "ഐപിഎൽ കിരീടം ചെന്നൈക്ക്!"

Leave a comment

Your email address will not be published.


*