ജെസ്‌നയുടെ തീരോധാനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം!

പത്തനംതിട്ട എരുമേലി മുക്കൂട്ട്തറയില്‍ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനം അന്വേഷിക്കുന്നതിന് ഡിജിപി പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. ഐ.ജി.മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇനി കേസന്വേഷിക്കുക. തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നു കാണിച്ചു ജെസ്‌നയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഡിജിപിയുടെ നടപടി.

കഴിഞ്ഞ മാര്‍ച്ച്‌ 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പത്തനംതിട്ട എരുമേലി മുക്കൂട്ട്തറയില്‍ ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്. ജെസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, തിരുവല്ല, പത്തനംതിട്ട. കേരളം എന്ന വിലാസത്തിലോ 9497990035 എന്ന ഫോണ്‍ നമ്ബരിലോ dysptvllapta.pol@kerala.gov.in എന്ന ഇമെയിലിലോ നല്‍കണമെന്ന് പത്തനംതിട്ട എസ്. പി. അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ നല്‍കുന്നയാളുടെ പേരും മറ്റ് വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Be the first to comment on "ജെസ്‌നയുടെ തീരോധാനം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം!"

Leave a comment

Your email address will not be published.


*