പ്രണയവിവാഹം;നവവരനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി!

കോട്ടയം:പ്രണയിച്ചു വിവാഹിതരായതിന്റെ പേരിൽ പെൺകുട്ടിയുടെ സഹോദരൻ നവവരനെ തട്ടിക്കൊണ്ടുപോയി. കോട്ടയം കുമാരനല്ലൂരാണ് സംഭവം. മാന്നാനത്ത് കെവിനെ(23) വീടുകയറി ആക്രമിച്ച ശേഷമാണു പെൺകുട്ടിയുടെ സഹോദരനടക്കമുള്ള സംഘം തട്ടിക്കൊണ്ടു പോയത്.

കെവിനൊപ്പം വീട്ടിലുണ്ടായിരുന്ന ബന്ധുവിനെയും തട്ടിക്കൊണ്ടുപോയെങ്കിലും ഇയാളെ സംഘം മർദ്ദിച്ച ശേഷം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. തട്ടികൊണ്ടുപോയ വാഹനത്തിന്റെ നമ്പർ സഹിതം പോലീസിൽ പരാതി നൽകിയെങ്കിലും നടപടി വൈകി.

ഇതിൽ പ്രതിഷേധിച്ചു പെൺകുട്ടി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കുത്തിയിരുന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റുമാനൂര്‍ റജിസ്‌ട്രേഷന്‍ ഓഫിസില്‍ വെച്ചാണ് കെവിനും കൊല്ലം സ്വദേശിയായ പെൺകുട്ടിയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തത്.

Be the first to comment on "പ്രണയവിവാഹം;നവവരനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി!"

Leave a comment

Your email address will not be published.


*