കെവിന്റെ മരണം; വീഴ്ച വരുത്തിയ എസ്ഐക്കും എഎസ്ഐക്കും സസെൻഷൻ;സർക്കാരിനെതിരെ പ്രതിഷേധം ശക്തം;കോട്ടയത്ത് നാളെ ഹർത്താൽ!

സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ കെവിൻ കേസിൽ വീഴ്ചവരുത്തിയ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ, എഎസ്‌ഐ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. എസ്പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. കെവിന്റെ ഭാര്യയുടെയും വീട്ടുകാരുടെയും പരാതി അന്വേഷിക്കാൻ ആദ്യഘട്ടത്തിൽ തയ്യാറാകാതിരുന്ന പോലീസിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,തിരുവഞ്ചൂർ രാധാകൃഷ്ണൻ,ലതിക സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടന്നു. കെവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു നാളെ ബിജെപിയും,കോൺഗ്രസ്സും കോട്ടയത്ത് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവ൦ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് പ്രത്യേക സ്‌ക്വാഡുകള്‍ അന്വേഷണം നടത്തുക.സി ബി സി ഐ ഡിയുടെ രണ്ട് സംഘങ്ങളും കൊല്ലം കോട്ടയം ജില്ലകളില്‍ മറ്റു രണ്ട് സംഘങ്ങളുമാണ് അന്വേഷണം നടത്തുന്നത്.

കെവിനേ തട്ടികൊണ്ടുപോയ സംഘത്തിലെ മൂന്നുപേർ പോലീസ് പിടിയിലായി. നീനുവിന്റെ ബന്ധുക്കളായ ഇഷാൻ,നിയാസ്,റിയാസ് എന്നിവരാണ് പിടിയിലായത്.ഇതിലൊരാൾ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. മുഖ്യപ്രതിയായ ഷീനു ചാക്കോയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.കേസിൽ ആകെ 13 പേര് ഉൾപെട്ടിട്ടുള്ളതായാണ് സൂചന.

അതേസമയം മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണ് കൊല്ലപ്പെട്ട കെവിന്റെ തിരോധാനം അന്വേഷിക്കാതിരുന്നതെന്ന ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് സംരക്ഷ ഒരുക്കുന്നത് പ്രത്യേക ടീമാണെന്നും ഗാന്ധിനഗറിലെ എസ്ഐ അതിൽ ഉൾപെട്ടിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു. എന്നാൽ ഗാന്ധിനഗര്‍ എസ്.ഐ. എം.എസ്. ഷിബു മുഖ്യമന്ത്രിക്കുള്ള സുരക്ഷാ സേനയിൽ ഉൾപെട്ടിരുന്നതായാണ് റിപ്പോർട്ടുകൾ.

Be the first to comment on "കെവിന്റെ മരണം; വീഴ്ച വരുത്തിയ എസ്ഐക്കും എഎസ്ഐക്കും സസെൻഷൻ;സർക്കാരിനെതിരെ പ്രതിഷേധം ശക്തം;കോട്ടയത്ത് നാളെ ഹർത്താൽ!"

Leave a comment

Your email address will not be published.


*