വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടാന്‍ സർക്കാർ ഉത്തരവ്!

തൂത്തുക്കുടിയിൽ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടാന്‍ തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്. സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ തൂത്തുക്കുടിയിൽ വൻ ജനരോക്ഷമാണ് ഉയർന്നു വന്നത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നുണ്ടായ പോലീസ് വെടിവയ്പ്പിൽ 13 പേര് കൊല്ലപ്പെട്ടിരുന്നു.

ഇതിനെ തുടർന്നു സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ മൈനിങ് ഇന്‍ഡസ്ട്രിയുടെ പുതിയ കോപ്പര്‍ സ്‌മെല്‍ട്ടറിന്റെ വിപുലീകരണം ഹൈകോടതി സ്‌റ്റേ ചെയ്തിരുന്നു.

പ്ലാന്റ് ഉടന്‍ അടച്ചുപൂട്ടാന്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണബോര്‍ഡ് നിര്‍ദേശം പുറപ്പെടുവിച്ചത്തിനു പിന്നാലെ പ്ലാന്റിലേക്കുള്ള വൈദ്യുതി ബന്ധവും കഴിഞ്ഞ ദിവസവും വിച്ഛേദിച്ചിരുന്നു.

Be the first to comment on "വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചു പൂട്ടാന്‍ സർക്കാർ ഉത്തരവ്!"

Leave a comment

Your email address will not be published.


*