കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു!

ഐസ്വാൾ:മിസോറാം ഗവർണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ചു നടന്ന ചടങ്ങിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മിസോറാമിന്റെ 18-ാം ഗവര്‍ണറും രണ്ടാം മലയാളി ഗവര്‍ണറുമാണ് കുമ്മനം രാജശേഖരന്‍. 2011 മുതല്‍ 2014 വരെ വക്കം പുരുഷോത്തമൻ മിസോറാം ഗവർണറായി സേവനമനുഷ്‌ഠിച്ചിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം കുമ്മനം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

മിസോറാമിലെ മുന്‍ ഗവര്‍ണറായിരുന്ന ലഫ്റ്റനന്റ് നിര്‍ഭയ് ശര്‍മ ഈ മാസം 28ന് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് കേരളത്തിലെ ബിജെപി അധ്യക്ഷനായിരുന്ന കുമ്മനത്തെ നിയമിച്ചത്. കേരളത്തിൽനിന്നുള്ള നേതാക്കളാരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയില്ല.

Be the first to comment on "കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു!"

Leave a comment

Your email address will not be published.


*