കെവിന്റെ മരണം;പോലീസിന്റെ വീഴ്ച സമ്മതിച്ചു മുഖ്യമന്ത്രി.

കൊല്ലം:കെവിന്റെ മരണത്തിൽ സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെവിൻകേസിൽ പോലീസിന്റെ ഭാഗത്തു നിന്നും സംഭവിച്ചത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയാണ്.ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എസ് ഐക്കും. സിഐക്കും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്.

തനിക്കു സുരക്ഷാ ഒരുക്കുന്നതിന്റെ ഭാഗമായാണ് കേസന്വേഷിക്കാതിരുന്നതെന്ന എസ്ഐയുടെ വാദം തെറ്റാണ്. ഈ ഉദ്യോഗസ്ഥൻ തന്റെ സുരക്ഷയുടെ ഭാഗമായിരുന്നില്ല. ചാനലുകാർക്ക് കൊട്ടാനുള്ള ചെണ്ടയല്ല താൻ. ചാനലുകളിൽ നിന്നും ആക്രോശിക്കുന്നവർ വിധികർത്താക്കളാകരുത്.

പെൺകുട്ടിയുടെ വീട്ടുകാർക്ക് കാലത്തിനനുസരിച്ചുള്ള മാറ്റം മനസിലായില്ല. പെൺകുട്ടിയുടെ മാതാപിതാക്കളും പ്രണയ വിവാഹിതരാണെന്നു ഓർക്കണമായിരുനെന്നും കൊല്ലത്തു പിണറായി വിജയൻ പറഞ്ഞു.കൊല്ലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എന്നാൽ ഗാന്ധിനഗർ എസ്ഐ തന്റെ സുരക്ഷാ സേനയിൽ ഉണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്നു തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നു.

Be the first to comment on "കെവിന്റെ മരണം;പോലീസിന്റെ വീഴ്ച സമ്മതിച്ചു മുഖ്യമന്ത്രി."

Leave a comment

Your email address will not be published.


*