ദുരഭിമാനക്കൊല;കെവിന്റെ മൃതദേഹം സംസ്കരിച്ചു.

കോട്ടയം:പ്രണയിച്ചു വിവാഹിതരായതിന്റെ പേരിൽ ഭാര്യ വീട്ടുകാർ തട്ടികൊണ്ടുപോയ ശേഷം മരിച്ചനിലയിൽ കാണപ്പെട്ട കോട്ടയം കുമാരനല്ലൂർ സ്വദേശി കെവിന്റെ മൃതദേഹം സംസ്കരിച്ചു. നട്ടാശ്ശേരി എസ് എച്ച്‌ മൗണ്ട് പിലാത്തറ കെവിന്‍ പി ജോസഫിന്റെ (23) മൃതദേഹം കുന്നുമമ്മല്‍ മൗണ്ട് കാര്‍മ്മല്‍ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ വൈകിട്ട് അഞ്ചോടെ സംസ്കരിച്ചു.

വൻജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. 11 മണിയോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചു. ഭാര്യ നീനുവിന്റെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ബന്ധുമിത്രാദികളുടെയും കരച്ചിൽ ഹൃദയഭേദകമായിരുന്നു.

അതേസമയം കെവിൻ കൊലപാതക കേസിലെ മുഖ്യപ്രതികൾ കണ്ണൂരിൽ കീഴടങ്ങി. കെവിന്റെ ഭാര്യയുടെ പിതാവ് ചാക്കോയും സഹോദരൻ ഷാനു ചാക്കോയുമാണ് കീഴടങ്ങിയത്. ഇവരെ പിന്നീട് കോട്ടയത്തെത്തിച്ചു. കേസിൽ ആറുപേർ പിടിയിലായി. എട്ടുപേരെ ഇനിയും പിടികൂടാനുണ്ട്.

Be the first to comment on "ദുരഭിമാനക്കൊല;കെവിന്റെ മൃതദേഹം സംസ്കരിച്ചു."

Leave a comment

Your email address will not be published.


*