കെവിന്റെ മരണത്തിൽ അപലപിച്ചു ഗവർണർ;മാധ്യമങ്ങൾക്കെതിരെ വീണ്ടും മുഖ്യമന്ത്രി;കേരളത്തെ അപമാനിച്ചു!

തിരുവനന്തപുരം:കോട്ടയത്തു പ്രണയ വിവാഹം ചെയ്തതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ചു ഗവർണർ പി സദാശിവം.കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ് നടന്നതെന്നും, വടക്കൻ ജില്ലകളിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കാൻ പാടില്ലാത്തതായിരുന്നെന്നും ഗവർണർ പറഞ്ഞു.

അതേസമയം മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. നിങ്ങൾ കേരളത്തെ അപമാനികനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിങ്ങൾ കേരളത്തിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് പ്രവർത്തിച്ചത്. കാര്യങ്ങൾ വസ്തുതാപരമായി കൊടുക്കണം. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പോലീസിനാകെ വീഴ്ച സംഭവിച്ചതായി കാണുന്നില്ല.

പ്രതിപക്ഷ നേതാവ് വിടുവായനാണ്. ഇപ്പോൾ കെവിന്റെ വീട്ടിൽ പോകുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ തന്റെ സുരക്ഷാ ഒരുക്കിയ സംഘത്തിൽ ഗാന്ധിനഗർ എസ്ഐയും ഉൾപെട്ടിരുന്നതായി മുഖ്യമന്ത്രി സമ്മതിച്ചു. ഗാന്ധിനഗർ എസ്ഐ തന്റെ സുരക്ഷാ ഒരുക്കുന്ന സംഘത്തിൽ ഇല്ലായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ വാദം.

പിണറായി വിജയൻ മാധ്യമങ്ങളെ കണ്ടാണ് സമനില തെറ്റിയാണെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തലയുടെ പ്രതികരണം. വിഢിത്തം വിളമ്പുന്നതിൽ മുഖ്യമന്ത്രി കേമനാണെന്നും,മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കെവിൻ,ശ്രീജിത്ത് കൊലപാതക കേസുകളിൽ പോലീസ് നടപടികളെ നിസാരവത്കരിച്ചു മന്ത്രി എം എം മണി രംഗത്തെത്തി. കോ​ട്ട​യ​ത്തെ ആ ​പ​യ്യ​ന്‍റെ കാ​ര്യ​ത്തി​ല​ല്ലേ പോ​ലീ​സി​ന് അ​ബ​ദ്ധം പ​റ്റി​യു​ള്ളൂ. വാ​രാ​പ്പു​ഴ​യി​ലെ ആ ​പ​യ്യ​നെ​യ​ല്ലേ പോ​ലീ​സ് കൊ​ന്നൊ​ള്ളൂ. വേ​റെ ഇ​തി​നു​മു​ന്പ് കേ​ര​ള​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ടോ?- മ​ന്ത്രി ചോ​ദി​ച്ചു. രാ​ഷ്ട്രീ​യ ല​ക്ഷ്യം​വ​ച്ച്‌ കു​റെ ആ​ളു​ക​ള്‍ വെ​റു​തെ അ​തു​മി​തും പ​റ​യു​ക​യാ​ണെ​ന്നും മ​ന്ത്രി മണി കു​റ്റ​പ്പെ​ടു​ത്തി.

Be the first to comment on "കെവിന്റെ മരണത്തിൽ അപലപിച്ചു ഗവർണർ;മാധ്യമങ്ങൾക്കെതിരെ വീണ്ടും മുഖ്യമന്ത്രി;കേരളത്തെ അപമാനിച്ചു!"

Leave a comment

Your email address will not be published.


*