കെവിൻ വധക്കേസ്;രണ്ടുപേർ കൂടി അറസ്റ്റിലായി.ഒരാൾ കോടതിയിൽ കീഴടങ്ങി!

കോട്ടയം;കെവിൻ കൊലപാതക കേസിൽ പ്രതികളായ രണ്ടുപേർ കൂടി ഇന്ന് അറസ്റ്റിലായി. നിഷാദ്, ഷെഫിന്‍ എന്നിവരാണ് ഏറ്റുമാനൂർ കോടതിയിൽ കീഴടങ്ങാൻ എത്തിയപ്പോൾ പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയും കെവിന്റെ ഭാര്യ നീനുവിന്റെ ബന്ധുവുമായ ടിറ്റോ ജെറോമാണ് പീരുമേട് കോടതിയില്‍ കീഴടങ്ങി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒന്പതായി.

നേരത്തെ അറസ്റ്റു ചെയ്ത മൂന്നു പ്രതികളെ കോടതി അഞ്ചുദിവസത്തെ പോലീസ് കാസ്റ്റഡിയിൽ വിട്ടു. അതേസമയം അധികാര കേന്ദ്രങ്ങളെ താഴെത്തട്ടിൽ നിന്നും പ്രതികൾക്ക് സഹായം ലഭിച്ചിരുന്നെന്നും,ആരോ ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഓടുന്നുണ്ടെന്നും പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള റിപ്പോർട്ടിൽ ഏറ്റുമാനൂർ കോടതിയുടെ പരാമർശം.

Be the first to comment on "കെവിൻ വധക്കേസ്;രണ്ടുപേർ കൂടി അറസ്റ്റിലായി.ഒരാൾ കോടതിയിൽ കീഴടങ്ങി!"

Leave a comment

Your email address will not be published.


*