ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജയിനിന്റെ വസതിയിൽ സിബിഐ റെയ്ഡ്!

ഡൽഹി:ഡൽഹി പൊതുമരാമത്തു മന്ത്രി സത്യേന്ദ്ര ജയിനിന്റെ വസതിയിൽ സിബിഐ റെയ്ഡ്.സത്യേന്ദ്ര ജെയിന്‍ പിഡബ്ല്യുഡിയുടെ വിവിധ പദ്ധതികളിലേക്കായി 24 അംഗ ആര്‍ക്കിടെക്ട് സംഘത്തെ നിയമിച്ചതില്‍ ക്രമക്കേടുകളുണ്ടോ എന്ന പരിശോധനയുടെ ഭാഗമായാണ് റെയ്‌ഡെന്നാണ് ഔദ്യോഗിക വിശദീകരണം.

മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മന്ത്രിയുടെ വീട്ടിൽ സിബിഐ നടത്തിയ റെയ്‌ഡിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. പ്രധാനമന്ത്രിക്ക് എന്താണ് വേണ്ടതെന്നു അരവിന്ദ് കേജ്രിവാള്‍ ട്വിറ്ററിലൂടെ ചോദിച്ചു.

Be the first to comment on "ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജയിനിന്റെ വസതിയിൽ സിബിഐ റെയ്ഡ്!"

Leave a comment

Your email address will not be published.


*